Name:
Location: Keralam, India

Thursday, May 26, 2005

യോഗാസനവും ആത്മീയതയും

പരസ്യത്തിനായി പ്രതിപക്ഷനേതാവിന്റെയും മറ്റുചിലരുടെയും വാക്കുകള്‍ ഉദ്ധരിക്കുകവഴി വിവാദമായ ഗ്രന്ഥത്തിന്റെ കര്‍ത്താവായ ശ്രീ.ചിദംബരന്റെ തന്നെ വാക്കുകള്‍: യോഗ ഒരു ജീവിതരീതി എന്ന പുസ്തകത്തില്‌ നിന്ന്‍.

(1) യോഗാസനം മതപരമല്ല. നനാജാതിമതസ്തര്‍ക്കും നിരീശ്വരവാദികള്‍ക്കും ഇത്‌ ആചരിക്കാം.

(2) യോഗാസനം ഒരു ശാസ്ത്രമാണ്‌. കൂടുവിട്ടുകൂടുമാറാനും ഉടലോടെ സ്വര്‍ഗ്ഗത്തുപോകാനും ഉപകരിക്കുന്ന മാന്ത്രിക വിദ്യയല്ല.

(3) ഋഷികള്‍ക്കും ബ്രഹ്മചാരികള്‍ക്കും മാത്രം വിധിക്കപ്പെട്ട വിദ്യയല്ലിത്‌. സാധാരണക്കാര്‍ക്ക്‌ അനുദിന ജീവിതത്തില്‍ അനായാസം പരിശീലിക്കാവുന്ന വ്യായാമ മുറയാണ്‌ യോഗാസനം.

(4) സ്ത്രീ-പുരുഷ ഭേദം കൂടാതെ ഏതു പ്രായത്തിലുള്ളവര്‍ക്കും ആസനങ്ങള്‍ അനുഷ്ഠിക്കാം. സ്ത്രീകളുടെ പ്രത്യേകമായ ചില അസുഖങ്ങള്‍ പരിഹരിക്കാന്‍ ചില ആസനങ്ങള്‍ വളരെ സഹായകമാണ്‌.

(5) ആസനങ്ങളുടെ പഠനവും പ്രയോഗവും ഒട്ടും ആയാസകരമല്ല. ഹൃദ്രോഗിക്കു പോലും ആചരിക്കാവുന്നത്ര ലളിതമാണ്‌ യോഗാസനത്തിന്റെ ഘടന.

(6) ആസനങ്ങള്‍ അഭ്യസിക്കുന്നതിന്‌ ഒരു ഗുരുവിന്റെ നേരിട്ടുള്ള ശിക്ഷണം ആവശ്യമില്ല. ഒരു നല്ല ഗ്രന്ഥത്തിന്റെ സഹായതോടുകൂടി സാമാന്യ ബുദ്ധിയുള്ളവര്‍ക്ക്‌ ഗ്രഹിക്കാവുന്നവയും പ്രയോഗിക്കാവുന്നവയുമാണ്‌ ആസനങ്ങള്‍.

(7) പ്രയോഗത്തില്‍ പിഴവുകള്‍ വന്നാലും അതുമൂലം യാതൊരു ദൂഷ്യഫലവും (റീയാക്ഷന്‍) ഉണ്ടാവുന്നതല്ല.

(8) ആസനങ്ങള്‍ രോഗം വരാതിരിക്കുന്നതിനുള്ള മുന്‍കരുതലാണ്‌; അതോടൊപ്പം വന്ന രോഗങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചികിത്സാ രീതിയും കൂടിയാണ്‌. രോഗപ്രതിരോധത്തിനും രോഗചികിത്സയ്ക്കും യോഗാസനത്തിന്‌ കഴിവുണ്ട്‌. വിശേഷിച്ചും, ആന്തരികാവയവങ്ങളുടെ വൈകല്യം കൊണ്ടുണ്ടാകുന്ന രോഗങ്ങളെ ചികിത്സിക്കാന്‍ ഏേറ്റവും ഉത്തമമായ ഔഷധമാണ്‌ യോഗാസനം.

24 Comments:

Anonymous Anonymous said...

തിന്നാത്തോന്‍ തിന്നുമ്പോള്‍ തീറ്റം കൊണ്ടാറാട്ട് എന്നു പറയാറില്ലേ? (അല്ലെങ്കില്‍ ഏകദേശം അതുപോലെ?)

അതുപോലെയാണ്‌ ചില പഴയ വരട്ടുവാദപ്രത്യയശാസ്ത്രക്കാര്‍ വീണകുഴികളില്‍ കിടന്ന്‌ ഈയിടെയായി ഉരുളുന്നത്.

മൂന്നാംലോകദരിദ്രവാസികളുടെ കൊച്ചുകൂരകളിലേക്കു തുരന്നു കയറാന്‍ ആഗോളവത്കരണഗൂഢതസ്കരന്മാര്‍ പണിയുന്ന ഒളിവാതിലുകളാണു ടെലിവിഷന്‍ ചാനലുകള്‍ എന്ന്‌ ആദ്യം കൊട്ടിഘ്ഘോഷിച്ചു. പിന്നെ ഒരു പ്രഭാതത്തില്‍ സ്വന്തമായി ഒരു ചാനല്‍ തുറന്ന്‌ പെരുംകൊള്ളയില്‍ പങ്കു പറ്റിക്കൊണ്ട് ധീരമായി ഉരുണ്ടു.

ഒരു കാലത്ത് വടക്കെവിടെയോ ഉണ്ടായെന്നു കേട്ട മഹാവിപ്ലവവും തദനന്തരം സംഭവിച്ച മധുരമനോഹരസമത്വസുന്ദരമായ സോഷ്യലിസവും ദ്രവിച്ചു ജീര്‍ണ്ണമായിട്ടും, നാളെ ഉണ്ടാകാന്‍ പോകുന്ന മുല വന്നിട്ട് പാലു തരാം, അതുവരെ ഈ ചവറു കൊത്തിത്തിന്നൂ മക്കളേ എന്ന്‌ ഇപ്പോഴും കൊക്കിക്കൊണ്ടിരിക്കുന്ന കോഴിയമ്മമാര്‍ ഇപ്പോള്‍ ഉരുളുന്നത് യോഗാസനവിധിപ്രകാരമാണെന്നു തോന്നുന്നു.

പക്ഷേ അപ്പറയുന്നത് അങ്ങനെത്തന്നെ വിശ്വസിച്ച് കുട്ടിസഖാക്കള്‍ നടുവൊടിക്കരുതേ എന്ന് മറ്റുള്ളവര്‍ക്കെങ്കിലും പ്രാര്‍ത്ഥിക്കാം.

കുറഞ്ഞ പക്ഷം യോഗാ മാനിഫെസ്റ്റോവിലെ (4),(5),(6) പോയിന്‍റുകളെങ്കിലും അനുയായികള്‍ അതിസാരം മൂലം വന്ന extra തീറ്റയായി കരുതിയാല്‍ നാട്ടില്‍ ഉളുക്കുചികിത്സക്കാര്‍ക്കു തിരക്കു കൂടാതെ നോക്കാം.

ഹല്ല പിന്നെ! വയസ്സുകാലത്ത് മറ്റെല്ലാം കഴിഞ്ഞ് ഇനി യോഗാസനവിദ്യയും മുടിപ്പിച്ച് കുട്ടിച്ചോറാക്കാന്‍ ഇറങ്ങിയിരിക്കുന്നു ഈ വര്‍ഗ്ഗം!

-വി.

5:14 PM  
Blogger സു | Su said...

yogasanam!!. daivamee ithu vayikkaan ayirunno njan kathirunnathu?

7:23 PM  
Blogger Chethana said...

വി.,
ചേട്ടനോ ചേച്ചിയോ എന്നറിയില്ല. (സ്വയം അറിയുമായിരിക്കും അല്ലേ?)
എന്റെ quoting രാഷ്ട്രീയമായിരുന്നില്ല. ആരെയും ന്യായീകരിക്കാനുമല്ല. മനസ്സിലാകാത്തത് വൃത്തികട്ടവര്‌ (എന്നു താങ്കള്‌ പറയുന്ന തരം ആള്‌ക്കാര്‌) ചെയ്താല്‌ നശിച്ചുപോകുന്നതാണോ ഈ ചിരപുരാതനമായ രീതി? മനോരമയാണോ താങ്കളുടെ ഇഷ്ടപത്രം?

സു ചേച്ചി പറയ് എന്താ കാത്തിരുന്നത്? ഫലിതബിന്ദുക്കള്‌ എഴുതട്ടെ?

3:25 AM  
Anonymous Anonymous said...

ആണോ പെണ്ണോ എന്നത് പറയുന്ന അഭിപ്രായത്തിനെ ബാധിക്കുമോ?
(എഴുതിയ ആളുടെ പേരില്‍ നിന്നും മുന്‍വിധി സ്വരൂപിക്കാന്‍ ശ്രമിക്കുന്ന നമ്മുടെ ഈ ശീലം ശരിയാണോ?)

ചേതനയെ അല്ല പരാമര്‍ശിച്ചിരുന്നത്. ഇന്നലെവരെ പാര്‍ട്ടിയോഗങ്ങളില്‍ അപഹാസ്യാര്‍ഹവും പാപകര്‍മവുമായിരുന്ന യോഗാസനത്തിനെക്കുറിച്ച് ഇത്ര ആധികാരികമായി പറയുന്ന, അതിനെ തോളിലേറ്റി നടത്തുന്ന, പുതിയ കുമ്പസാരത്തിനെയാണ്‌.

ചേതന ഈ quote ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നതില്‍ വാസ്തവത്തില്‍ അഭിനന്ദനങ്ങളേ നല്‍കാനുള്ളൂ.

ഇഷ്ടപത്രം എന്നൊന്നില്ല. വാസ്തവത്തില്‍ എല്ലാ മലയാളപത്രങ്ങളോടും വെറുപ്പുപോലും തോന്നുന്നുണ്ട്. എല്ലാം ഈയിടെയായി ഒരു കണക്കാണ്‌. സമൂഹത്തിനെ കാര്‍ന്നു തിന്നുന്ന പരാദങ്ങള്‍!

ഇഷ്ടരാഷ്ട്രീയകക്ഷിയുമില്ല. പക്ഷേ എന്‍റെ നാട്ടാരുടെ ശരീരത്തേക്കാളും മനസ്സിനേക്കാളും ഉപരി അവരുടെ ബുദ്ധിയെത്തന്നെ മലീമസമാക്കി നശിപ്പിക്കുന്ന, ഗവേഷണത്തിനു മാത്രംകൊള്ളാവുന്ന കമ്യൂണിസം എന്ന ശ്രേഷ്ടമായ പ്രാചീനമതത്തെ തന്നെ നികൃഷ്ടമാക്കി മാറ്റുന്ന കടല്‍ക്കിഴവന്‍മാരോട്‌ പ്രത്യേകം പുച്ഛമുണ്ട്‌.

തിന്നുകയുമില്ല, തീറ്റിക്കയുമില്ല എന്നൊരു പറ്റം!
എന്തു കണ്ടാലും ശര്‍ക്കരക്കുടം പോലെ കയ്യിട്ടുവാരുന്ന മറ്റൊരു വര്‍ഗ്ഗം.

രണ്ടിനുമിടയില്‍ പെട്ടുപോയവരുടെ ചോര നക്കിക്കുടിക്കുന്ന മൂന്നാമതൊരു തരം കാപാലികന്‍മാര്‍!

ലോകത്തിലുള്ള സകല കുഞ്ഞുകുട്ടിപരാധീനങ്ങളേയും ദൈവസമക്ഷത്തിങ്കല്‍ കൊണ്ടെത്തിച്ചുകൊടുക്കാന്‍ യുദ്ധം ചെയ്യുന്ന മറ്റനേകം കുട്ടിസൈന്യങ്ങള്‍!

ഇവര്‍ക്കിടയില്‍ നിസ്സഹായമായി തിങ്ങിഞെരിഞ്ഞമരുന്ന നമ്മുടെ ചേതന!

-വീണ്ടും വി.

4:52 AM  
Blogger സു | Su said...

അയ്യോ.... കുട്ടി കുട്ടിക്കു ഇഷ്ടം ഉള്ളതു എഴുതിക്കോളു. ഞാന്‍ വെറുതെ ഒരു കമന്റ് വെച്ചതല്ലേ. യോഗ നല്ലൊരു കാര്യം അല്ലേ?

അല്ലാ... ഈ വി. ഇത്രേം ചൂടാവുന്നതു എന്താ?
(അയ്യോ... ഞാന്‍ ഒന്നും പറഞ്ഞില്ലേ...)

5:16 AM  
Blogger Chethana said...

വീണ്ടും വീ,
ആണോ പെണ്ണോ എന്നറിഞ്ഞാല്‌ അഭിസംബോധന ചെയ്യാനൊരു വ്യക്തത കിട്ടിയേനെ എന്നേ കരുതിയുള്ളൂ. അഭിപ്രായങ്ങള്‍ അല്ലെങ്കിലും ഇരുന്പുലക്കയാവില്ലല്ലോ. കടുകട്ടിയായി കണ്ടപ്പോള്‌ എനിക്കാണ്‍ തെറിയെന്നുപോലും തോന്നി. നല്ല അര്തത്തില്‍ എടുക്കുന്നെന്നതില്‍ സന്തോഷം.

സുചേച്ചി പിണങ്ങല്ലേ.

11:04 AM  
Anonymous Anonymous said...

ശ്ശെ ശ്ശെ ഞങ്ങളുടെ ചേതനയോടു പിണങ്ങാനോ?

പ്രത്യുത ഇമ്പവും പ്രതീക്ഷയും കൂടിയിട്ടേ ഉള്ളൂ.
പിണക്കം ഒട്ടുമില്ലാതെ ഇണക്കം കൂടുതലുള്ളതുകൊണ്ടല്ലേ ഇങ്ങനെ കമന്‍റ് എഴുതി സമയം ചെലവാക്കുന്നത്?

സ്നേഹമില്ലാത്തയിടങ്ങളില്‍ അഭിപ്രായപ്പായസം വിളമ്പാന്‍ നമുക്കെവിടെ നേരം?

2:30 PM  
Blogger സുരേഷ് said...

വായിച്ചു. മതത്തെ ആത്മീയതയുമായി സാധാരണ കൂട്ടിക്കുഴയ്ക്കാറുണ്ടെങ്കിലും അതത്ര ശരിയല്ല. മതത്തിലൂടെയുള്ള അത്മീയത ഒരു വഴി മാത്രം. യോഗ, മഹികാരി, സെന്‍, കരാട്ടെ, റൈകി പോലുള്ള മറ്റനേകം വഴികളിലൂടെയും ആത്മീയതയിലെത്താം ... അതെന്റെ ഒരു വിശ്വാസം മാത്രം

4:02 PM  
Anonymous Sunil said...

പുച്ഛം സ്ഥായീ ഭാവം ആയാല്‍?
അഭിപ്രായം ഇരുമ്പുലക്കയല്ല അതു തന്നെ യാണ്‌ ശരി. എല്ലാം ആപേക്ഷികമല്ലേ? "യൂണിവേഴ്സല്‍" ആയ ഒരു നിയമംഉണ്ടോ?

10:49 PM  
Blogger .::Anil അനില്‍::. said...

രാഷ്ട്രീയ തരംതിരിവുകള്‌ക്ക് അതീതമായി നോക്കിയാലും വി.എസ്. എന്ന വ്യക്തിയ്ക്ക് ഒരു വ്യത്യസ്ഥത ഉണ്ടെന്നാണ്‍ കരുതുന്നത്. വി.യുടെ വരികള്‌ അദ്ദേഹത്തെയും ലക്ഷ്യമാക്കിയുള്ളതെന്നതിനാല്‌ ലേശം അസ്ക്യത തോന്നുന്നു. ഒരു പക്ഷേ കേട്ടും വായിച്ചും കണ്ടും അറിഞ്ഞിട്ടുള്ളവയും വ്യാജമാവാം അല്ലേ? ആണോ?

4:22 AM  
Blogger mannu said...

ഞാനിപ്പളാ സംഭവം കണ്ടേ... കലക്കീട്ടാ.... പക്ഷെ.. എനിക്കൊന്നും മനസ്സിലായില്ല!!

അതു പോട്ടെ... പിന്നെ പോസ്റ്റിംഗ്‌ ഒന്നുൊ കണ്ടില്ലല്ലോ... യോഗയിലൂടെ മോക്ഷം പ്രാപിച്ചോ ?!?!?


മന്നു

10:25 PM  
Blogger Chethana said...

മണ്ണു,
കലക്കീട്ടും ഒന്നും മനസ്സിലായില്ലെങ്കില്‌...
യോഗതന്നെ പ്രാക്റ്റീസ് ചെയ്തോളൂ. അതല്ലേ നടപ്പുഫാഷന്‌? മോക്ഷവും പ്രാപിക്കാം.

2:25 PM  
Blogger mannu said...

മണ്ണൂ (maNNu) അല്ല കുട്ടീ, മന്നു(mannu),. നിര്‍ത്തി നിര്‍ത്തി പറയൂ, എന്നാലല്ലേ ശരിയാകൂ..!!!

മന്നു

10:07 PM  
Blogger Chethana said...

മണ്ണു എന്നായിപ്പോയതാണ്‌. സോറി.
അര്‍ത്ഥം മണ്ണുണ്ണി എന്നായിപ്പോയേനെ അല്ലേ? പോരെങ്കില്‍ ഒന്നും മനസ്സിലായില്ലെന്നല്ലേ കമന്റും!
അപ്പോ മന്നു എന്നാലെന്താ?
കെ.പി.ഉമ്മറിന്റെ സിനിമയിലെ സ്വഭാവം ഇവിടെ കാണിക്കല്ലേ.

10:43 PM  
Blogger mannu said...

എനിക്കിതു വേണം... ഇത്രേം ദൂരത്തു നിന്നും ഈ ബ്ലോഗ്ഗില്‍ കമന്റാന്‍ വന്നിട്ട്‌ എനിക്കിതാണലോ ഈശ്വരാ നീ തന്നത്‌...എന്നോടെന്തിനീ ചതി

11:03 PM  
Blogger കലേഷ്‌ കുമാര്‍ said...

നന്നായിട്ടുണ്ട്‌.....

ഇനിയും ബ്ലോഗുമല്ലോ....

11:21 PM  
Blogger സു | Su said...

ചേതുക്കുഞ്ഞേ ,
ഇപ്പോ .ശവാസനത്തില്‍ ആണോ? അതോ ധ്യാനത്തിലോ?

11:26 PM  
Blogger പാപ്പാന്‍‌/mahout said...

കുക്കുടത്തിന്റെ ചിറകിനോടാണ് എനിക്കു കൂടുതൽ ആഭിമുഖ്യം ;-)

ബ്ലോഗ് നന്നായിട്ടുണ്ട് ട്ടോ.

2:36 AM  
Blogger nalan::നളന്‍ said...

രണ്ടു പെഗ്ഗടിച്ചാൽ കിട്ടുന്ന ആത്മീയതയെക്കാളും വരുമോ ഈ യോഗാത്മീയത ?

8:56 AM  
Blogger Mridul Narayanan said...

ബ്ലോഗ്‌ വായിച്ചു, കൊള്ളാം !!
കമന്റുകള്‍ വായിച്ചു, അതിലേറേ കൊള്ളാം
മൃദുല്‍

9:36 AM  
Anonymous Anonymous said...

ഇടതു നേതാക്കളുടെ അറിവോടെയായിരുന്നില്ല പരസ്യം വന്നത്‌.പരാതി കോടതിയിലെത്തുമെന്നായപ്പോൽ അവരതു പിന്വലിക്കുകയും ചെയ്ത്തു.യോഗയും,ധ്യാനവും ഇവിടെ നിലനിന്നിരുന്ന ഒരു വലിയ സംസ്കാരത്തിന്റെ സംഭാവനയാണ്‌.അതിനെയൊക്കെ കണ്ണുമടച്ച്‌ എതിർക്കുമ്പോഴാണ്‌ ഉത്‌സവ ഖോഷയാത്രകളിൽ പോലും ഫാസിസത്തിന്റെ കൊടിപൊങ്ങുന്നത്‌

ബ്രിട്ടനിലെ ഒരു ലൈബ്രറിയിലിരുന്ന്‌ മാർക്സ്‌ ചിന്തിച്ച സമൂഹമല്ല ഇന്നുള്ളത്‌.കാലം മാറി.പുതിയ സാഹചര്യത്തിൽ നിലനിൽക്കുന്ന അവസ്ഥയിൽ ഇടപെട്ടുകൊണ്ട്‌ ഒച്ചയുണ്ടാക്കികൊണ്ടിരിക്കുന്നതിനാണോ ഇത്രയും കടുത്ത ഭാഷയിലൊരു വിമർശനം പ്രീയപെട്ട വീ ?

9:02 PM  
Blogger ദേവന്‍ said...

ചുമ്മാ ബഹളം എന്താണെന്നോ എന്തിനാണെന്നോ എനിക്കു മനസ്സിലായില്ല.. മാറ്ക്സിസവും യോഗയും തമ്മിലെന്താണ് ബന്ധമെന്നും. ശ്രീ ഈ എം എസ് 50 വർഷത്തോളം മുടങാതെ യോഗാസനം ചെയ്തയാളാണെന്ന് അദ്ദേഹത്തെ ഏതെൻകിലും നിലയിൽ (രാഷ്ട്രീയത്തിലോ അല്ലാതെയോ) പരിചയമുള്ള സകലർക്കും അറിയാവുന്ന കര്യമാണല്ലോ..

രഷ്ട്രീയം- പ്രത്യേകിച്ച് ചാരായ-ബാർബർഷാപ്പു രാഷ്ട്രീയം പറയാൻ താല്പര്യമില്ലാത്തതിനാലും ചേതനയുടെ പോസ്റ്റിൽ യാതൊരുവിധ രാഷ്ട്രീയവും ഞാൻ കാണാത്തതിനാലും കളഞിട്ടു പോണൂ..

10:03 PM  
Blogger kuttani said...

വി-ക്ക് അല്പം കൂടി സഭ്യമായ ഭാ‍ഷയില്‍ വിമര്‍ശിക്കാമയിരുന്നു.

10:19 AM  
Blogger raghunathan said...

sathyam aruyunnavan parayunnilla, parayunnavan ariyunnumilla. raghu thanikk ariyaathathellaam vidditthamaanenkil bhoomiyile 99 % kaaryangalum vidditthamaanallo, alledo?

1:35 AM  

Post a Comment

<< Home