Name:
Location: Keralam, India

Wednesday, June 01, 2005

ചൂടോ തണുപ്പോ?

"ഞാനപ്പോഴേ പറഞ്ഞതല്ലേ ഡാഡീടടുത്തു നിന്നോളാമെന്ന്? ഈ പൊള്ളണ ചൂടത്ത്‌ എന്നെ കൊണ്ടുവന്നതെന്തിനാ അമ്മേ?"

അമ്മയും ഇളയ മോനും ദിവസം നാലുനേരമെങ്കിലും ഇക്കാര്യം പറഞ്ഞു വഴക്കുണ്ടാക്കും.
ഇതു മാത്രമല്ല പ്രശ്നം.

ഇന്നും ചിക്കനില്ലേ?
ഈ തൈരെന്താ ഇങ്ങനെ?

ഇതെല്ലാം ആഹാരസമയത്ത്‌.
പുറത്തിറങ്ങിയാലും ചോദ്യങ്ങളും പരാതികളും കുറേയാണ്‌.

അഛനെ പ്രവാസിക്കാന്‍ തന്നെ തല്‍ക്കാലം വിട്ട്‌ അമ്മ രണ്ടാണ്‍മക്കളെയും കൊണ്ട്‌ നാട്ടിലെത്തിയതിന്റെ ഗുലുമാലാണ്‌.

മരുഭൂമിയില്‍ എല്ലായിടത്തും ഏേസിയാണോ എന്നൊരു സംശയം ഈ വഴക്കുകേട്ടാല്‍ എപ്പോഴും തോന്നാറുണ്ട്‌. എങ്ങനെ നോക്കിയാലും. ഞങ്ങടെ പ്രദേശത്തെക്കാളും ചൂടും പൊടിയും മറ്റും ഇവര്‍ വന്ന ദേശത്തുണ്ടാവുമെന്നു തീര്‍ച്ച. പിന്നെന്താ ഈ കുട്ടികള്‍ക്കൊക്കെ?

6 Comments:

Blogger gee vee said...

ചേതന,

ഗള്‍ഫിലെ പ്രവാസ മരുഭൂമിയിലെ ചൂടില്‍ തണുത്തുറഞ്ഞുപോയ കുട്ടികള്‍!!.
ഏങ്ങിനെ ഈ ചൂടു സഹിക്കും? ചൂടുപാലില്‍ കൈ തൊട്ട പൂച്ച പച്ചവെള്ളം കണ്ടാലും അറയ്ക്കും.

ജീവി

11:25 PM  
Blogger സു | Su said...

കുട്ടികള്‍ക്കു എന്തറിയാം ? അല്ലാ ചേതന ഇത്രേം വല്യ കുട്ടി ആയിട്ടും ഇന്നലെ ചിക്കനു വേണ്ടി വാശി പിടിച്ചല്ലോ. അതു ഞാന്‍ കേട്ടു.

11:40 PM  
Blogger എന്‍റെ ചേതന said...

അങ്ങിനെയോ ജീവി?
ഒത്തിരി ചൂട് = ഒത്തിരി തണുപ്പ്?

എങ്കില്‍ സൂചേച്ചി തന്നെ എനിക്കൊരു ചിക്കന്‍ കറി ഉണ്ടാക്കി തന്നേ.

1:05 AM  
Blogger Kalesh Kumar said...

ഇവിടെ ഗള്‍ഫില്‍ ചൂട്‌ തുടങ്ങി കഴിഞ്ഞു.ഹ്യുമിഡിറ്റിയും ഉണ്ട്‌. അറിയാമല്ലേോ ഇനി ഒരു 3-4 മാസത്തേക്ക്‌ പ്രശ്നമാണ്‌....

നാട്ടിലും നല്ല ചൂടാണെന്നു തോന്നുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഏതോ പത്ര സൈറ്റില്‍ നാട്ടില്‍ എ.സീകളുടെ വില്‍പ്പന കൂടുന്നു എന്നും എ.സീ ആഡംബര വസ്തു എന്ന നിലയില്‍ നിന്ന് അവശ്യവസ്തുക്കളുടെ പട്ടികയിലോട്ടെത്തിയെന്നൊക്കെ വായിച്ചു. ഗ്ലോബല്‍ വാമിങ്ങ്‌!!! അതിനു കുട്ടികളെന്ത്‌ പിഴച്ചു?

2:02 AM  
Blogger aneel kumar said...

നാട്ടില്‍ പോയിവന്നാല്‍ വീടിനകവും എന്നല്ല ഏതുചുവരും കണ്ടാല്‍ നമ്മള്‍ നാട്ടില്‍ പോയ തക്കത്തിന് ഇവിടെല്ലാം ആരോ പെയിന്റടിച്ചു വെടിപ്പാക്കിയോ എന്ന്‍ തോന്നും.
ഇവിടെ വെളിച്ചം നിര്‍ലോഭം ഉപയോഗിക്കുന്നു, ലഭ്യവും. ബില്ലടയ്ക്കാനുള്ള സമയത്ത് കണ്ണില്‍ ഇരുട്ടുകയറുമെന്നുമാത്രം.

കണ്ണിലിരുട്ടും കരളില്‍ വേദനയും തരുന്ന ഒരുപാട് നിയമങ്ങള്‍ നിരയായി വന്നുകൊണ്ടിരിക്കുന്നു, വീണ്ടും ചിലതിനായി കരുക്കള്‍ നീങ്ങുന്നുമുണ്ടത്രേ.
പുകച്ചു പുറത്തുചാടിക്കുക എന്നാലെന്തെന്ന്‍ ജി.സി.സി.യിലുള്ള വിദേശികള്‍, പ്രത്യേകിച്ച് അറബിതര രാജ്യങ്ങളിലുള്ളവര്‍, വളരെ താമസിയാതെ നേരില്‍ മനസിലാക്കാന്‍ പോകുന്നു. 'നിങ്ങളില്ലാതെ നമുക്കെന്തു പുരോഗതി?' എന്ന്‍ മലയാളികളെ നോക്കി അറബികള്‍ പറഞ്ഞിരുന്നു കാലമൊക്കെ ഇങ്ങിനിവരാതവണ്ണം പോയിക്കഴിഞ്ഞു.

ബ്ലോഗേഴ്സിന്‌ ഗള്‍ഫിനെപ്പറ്റി എഴുതാനുള്ള സമയം ഇപ്പോള്‍ തന്നെയാണ്‌. പലര്‍ക്കും ഇപ്പോള്‍ മാത്രവും. വിശ്വപ്രഭ പറയാറുള്ളതുപോലെ 'ഹൈ റ്റൈം'.

10:57 PM  
Blogger Kalesh Kumar said...

അത്‌ സത്യമാണ്‌ അനില്‍. ഗള്‍ഫ്‌ ബ്ലോഗുകള്‍ ശാശ്വതമല്ല. ഗള്‍ഫില്‍ നിയമങ്ങള്‍ മാറുന്നത്‌ ആളുകള്‍ അറിയുന്നത്‌ രാവിലെ എഴുന്നേറ്റ്‌ പത്രത്തില്‍ നോക്കുമ്പഴൊ അല്ലേല്‍ റേഡിയോയിലോ റ്റി.വി യിലോ കേള്‍ക്കുമ്പഴോ ആണ്‌. ഹിന്ദികളുടെ (ഇന്ത്യക്കാര്‍) സേവനം മതി, ഇനി എല്ലാം വണ്ടി വിട്ടോ എന്നൊരു നിയമം വന്നാല്‍ തീര്‍ന്നു കാര്യം. ഞാന്‍ സൌദിയിലായിരുന്നപ്പം അത്‌ നേരില്‍ കണ്ടതാ. ഒരു ദിവസം പുതിയ നിയമം - പഴം പച്ചക്കറി മാര്‍ക്കറ്റിലും മത്സ്യമാര്‍ക്കറ്റിലും സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം. രാവിലെ വാര്‍ത്ത വരുന്നു. വൈകിട്ട്‌ മീന്‍ മേടിക്കാന്‍ മാര്‍ക്കറ്റില്‍ ചെന്നപ്പോള്‍ മുഴുവന്‍ അറബികള്‍! തലേദിവസം വരെ മാര്‍ക്കറ്റിനകത്ത്‌ കേട്ടിരുന്ന മലയാളവും ഹിന്ദിയും തക്കാലു (ഫിലിപ്പൈനി ഭാഷയും) ഒന്നും ഇല്ല.

ഞാനിന്നീ ഇരിക്കുന്ന കസേരയില്‍ എന്നായാലും ഒരു അറബി തീര്‍ച്ചയായും വന്നിരിക്കും - വിദൂരമല്ലാത്ത ഭാവിയില്‍. അതുവരെ ഗള്‍ഫ്‌ വിശേഷങ്ങള്‍ ബ്ലോഗാം അല്ലേ?. പാലം വരുമ്പം കടന്നാല്‍ പോരേ?

12:35 AM  

Post a Comment

<< Home