Name:
Location: Keralam, India

Monday, August 08, 2005

പകൽ പൂവേ പൊഴിയാതേ

പകൽ പൂവേ പൊഴിയാതേ
ഇരുൾ കാട്ടിൽ ഇഴയാതേ
കണ്ണീർ മഴ തോർന്നു
കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം

കലഹങ്ങൾ മായ്ക്കും കലയാകും സ്നേഹം
സ്നേഹ ഗീതാഞ്ജലി ഗീതം ജീവിതം

സ്വപ്നങ്ങൾ കോർത്തിന്നു ചൂടാം
സങ്കൽപ്പ സോപന മഞ്ജീരവുമണിയാം ആടാം ആടാം
നേദിച്ചും പൂജിച്ചും നേടാം
സ്വാദുള്ളോരോർമ്മ തൻ മധുര്യവും അറിയാം പാടാം പാടാം
പൊന്നൂ വിതുമ്പാതേ പുണരേണം പുതുമകളെ നീ
മേളം കരളോളം കുളിർ താളം ചേർന്നു
നിനക്കെന്നേ നേർന്നൂ അനുരാഗാഞ്ജലി രാഗം മോഹനം

സ്വർഗങ്ങൾ ഒന്നൊന്നായ് നേടി
സ്വന്തത്തിൻ സൌന്ദര്യ തീരത്തിനുമകലെ ആയോ ആയോ?
മോഹങ്ങൾ മോഹിച്ചതാകെ
മന്ദസ്മിതത്തിന്റെചന്തം വെടിഞ്ഞങ്ങു പോയോ പോയോ?
ഉള്ളം തുളുമ്പാതെ തുണരേണം വിധി ഗതിയിൽ നീ
ചിന്നും മനസ്സിന്നും ഉഷസിന്നും മേലേ
ചിത തീർക്കും സന്ധ്യേഅശ്രു പുഷ്പാഞ്ജലി ഏകൂ മൂകമായ്‌

7 Comments:

Blogger aneel kumar said...

മനോഹരമായ ഗാനം :)

2:48 AM  
Blogger Kumar Neelakandan © (Kumar NM) said...

പകൽ പൂവേ പൊഴിയാതേ...:) :)

3:18 AM  
Blogger സു | Su said...

:) chethu welcome back.

3:28 AM  
Blogger Kalesh Kumar said...

ചേതന, വെൽക്കം ബാക്ക്!
നല്ല പാട്ടാ :)

3:30 AM  
Blogger Jo said...

Hi, how do you write in Malayalam in the blog? It looks a bit weird in my PC. Do I need to download any fonts or something? Please let me know.

10:25 PM  
Blogger എന്‍റെ ചേതന said...

:)

അനിൽ,കുമാർ,സുയേച്ചി,കലേഷ്

ഇനിയും വരാം.
ഇവിടെ പരസ്യം പോലെ ഇംഗ്ലീഷിൽ ഇടുന്നത് എന്താ?

6:42 AM  
Blogger Kumar Neelakandan © (Kumar NM) said...

ആർക്കുംവേണ്ടാത്ത ഈ പരസ്യ/കമന്റുകൾ എന്റേയും ക്ഷമ പരീക്ഷിക്കുന്നു. ഈ പരസ്യങ്ങൾ എല്ലാം നശിച്ചുപോട്ടെ!!!

8:33 AM  

Post a Comment

<< Home