Name:
Location: Keralam, India

Tuesday, September 06, 2005

“അത്തം പത്തിനു പൊന്നോണം“

അമ്മേ നമുക്ക് പൂക്കളമിടാമോ, നാട്ടിലെപ്പോലെ?
ഏതെങ്കിലും പൂവ് വാങ്ങിവരാൻ അഛനോടു പറയമ്മേ.. പ്ലീസ്.
ഇത്തവണയെങ്കിലും ഊഞ്ഞാൽ കെട്ടിത്തരാമെന്നു പറഞ്ഞിട്ട് അതും ചെയ്തില്ല.
ഉം. ഊഞ്ഞാൽ അഛന്റെയും അമ്മയുടെയും കഴുത്തേൽ കെട്ടിയാ മതിയോ?ഒന്നു നിന്നു തിരിയാനിടമില്ല. അതിനിടെയാ ഊഞ്ഞാൽ.

നാട്ടിൽ പോയാൽ മതിയായിരുന്നു... അല്ലേ കുട്ടാ?

ഹും. പോയി നോക്ക്, അവിടെ അത്തപ്പൂക്കളം ചവിട്ടുപായപോലെ ഉണ്ടാക്കി വി
ൽക്കുന്നത്രേ.

2 Comments:

Blogger സു | Su said...

എന്താ ചേതൂ മാവേലി ഓണത്തിന് കേരളം സന്ദർശിക്കുന്നതുപോലെ ആയല്ലോ, ബ്ലോഗ് സന്ദർശനം ?

9:12 AM  
Blogger കെവിൻ & സിജി said...

ചവിട്ടുപായയിൽ ഓണത്തപ്പനെ കയറ്റിയിരുത്തിയോ ആവോ?

ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
കെവിനും സിജിയും

11:20 PM  

Post a Comment

<< Home