Name:
Location: Keralam, India

Monday, October 10, 2005

നമ്മളെന്താ ഇങ്ങനെ?

ഇത്തവണ ഓണം കഴിഞ്ഞ് ടീവിക്കാർ പ്രവാസികളുടെ ഓണാഘോഷങ്ങൾ സീരിയലാക്കിയ സമയം. ഒരു വിദേശരാജ്യത്തെ ഒരു സംഘടന ഓണസദ്യ ഒരു പ്രത്യേകരീതിയിൽ നടത്തുന്നു.
ഓരോ വിഭവവങ്ങളും ഒരു നിരയായി പാത്രങ്ങളിൽ വച്ചിരിക്കുന്നു. പാത്രക്കൂട്ടങ്ങൾക്കു പിന്നിൽ അവയുടെ ഓരോന്നിന്റെയും നിർമാതാക്കൾ ചമഞ്ഞു നിൽക്കുന്നു.
ഇത് ബുഫേ ആണോ? ആർക്കറിയാം!
നമ്മുടെ അവതാരകക്കുട്ടി ഓരോ ആണ്ടിമാരെയും ചേച്ചിമാരെയും മൈക്കുകൊണ്ടു പ്രഹരിച്ചു നീങ്ങുന്നു ഒപ്പം ക്യാമറയും ചോദ്യശരങ്ങളും...
“ഓണ്ടി എൻ‌റ്റൊക്കെയാ ഇണ്ടാക്കീണ്ട് വന്നേക്കണേ?”
“ഓ ഗ്രൈറ്റ്, ടോരൺ, അവ്യൾ...” അങ്ങനെയങ്ങനെ ഇന്റർവ്യൂ നിരയുടെ അറ്റത്തെത്തി അവിടെ ആന്റിയല്ല, നല്ല ഒത്ത ഒരങ്കിളാണ്.
“അങ്കിളും എന്റൊക്കെയോ കൊണ്ടൂന്ന്ണ്ടല്ലോ..”
“ഞാൻ ചോറാ കൊണ്ടുവന്നത് മോളേ, അല്ല മോൾ എന്നെ അറിയും അല്ലേ?”
“അതേല്ലോ നമ്മൾ ഇങ്ങനെ പരിചയപ്പെട്വല്ലേ അങ്കിളേ”
അങ്കിളൊന്നു വാടി. കരിഞ്ഞില്ല.
“ഞാനാണ് .......... സുന്ദരി എന്ന സിനിമയുടെ പ്രൊഡ്യൂസർ”
എന്നു പറഞ്ഞ് അങ്കിൾ തിരിഞ്ഞതും അവതാരക അപ്രത്യക്ഷ.

ആ സിനിമയുടെ പേര് ആരെങ്കിലും ഇതുവരെ കേട്ടിട്ടുണ്ടോ, അത് റിലീസായോ എന്നൊന്നും അറിയില്ല.
എങ്കിലും ചിന്തിച്ചുപോയി, എന്താ പ്രവാസികളിൽ ചിലരെങ്കിലും ഇങ്ങനെ?
‘നാരങ്ങാ’വെളിച്ചത്തിൽ വരാനും അവിടെ വിഡ്ഡിത്തം കലർന്ന പൊങ്ങച്ചം വിളമ്പാനും മുന്നിലാണു നമ്മൾ. ഒരു വിധം ഉള്ള സെറ്റപ്പൊക്കെ ആയാൽ ഒരു മുക്രിക്കോട്ടു വാങ്ങാനും പിന്നെ ബുജി താടി വയ്ക്കാനും ഒരു തത്രപ്പാടാണ്. പിന്നെ ഏതെങ്കിലും ചാനലിന്റെ ഏതെങ്കിലും അപ്രസക്തമായ ഒരു പരിപാടിയിൽ ഒന്നു മുഖം കാണിക്കണം, പറ്റിയാൽ നഖശിഖാ‍ന്തം.
പിന്നെയും പറ്റിയാൽ ഒരു ബു.ജി. സ്റ്റൈലിലെ സ്പീച്ച്. എന്തെങ്കിലും അർത്ഥമുള്ളതാണോ ഇല്ലയോ എന്നു നോട്ടമില്ല.
ഇതൊക്കെ ചമ്മൽ മിക്സഡ് സെൽഫ് കോൺഷിയസ്‌നെസ് ചേർത്ത പ്രകടനമായേ കാണുന്നവർക്കു തോന്നൂ.
ഗൾഫുകാരുടെ ഒരു ചർച്ചാപരിപാടി ഒന്നു കണ്ടുനോക്കൂ. നല്ല രസമാണ്. അതു നടത്തിക്കൊണ്ടു പോകുന്നയാളെപ്പറ്റി ഒരു മതിപ്പൊക്കെയുണ്ടായിരുന്നു, പണ്ട് ഈ പരിപാടി തുടങ്ങുന്നതിനുമുമ്പ്.
====================================================
കുറിപ്പ്:ഈ പോസ്റ്റ് ഗൾഫ് മലയാളികളെ അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ഇപ്പോൾ ഇത്തരക്കാർ എങ്ങനെയാണ് നമ്മെ അവഹേളിക്കുന്നതെന്നു കാണിക്കാൻ മാത്രം.

Labels: , ,

8 Comments:

Blogger കലേഷ്‌ കുമാര്‍ said...

പ്രിയ ചേതന,
നന്നായിട്ടുണ്ട്! ഇതിൽ എഴുതിയതെല്ലാം ഗൾഫുകാ‍രന്റെ കണ്മുന്നിൽ നടക്കുന്നതു തന്നെയാ‍ണ്. നാല് കാശുണ്ടായിക്കഴിഞ്ഞാൽ പിന്നെ അതിന്റെ പത്രാസ് കാണിക്കുക! ഇക്കൂട്ടരിൽ ചിലർ സ്റ്റേജിൽ കയറി എന്തൊക്കെ അബദ്ധങ്ങളാ വിളിച്ചു പറയുക എന്നറിയാമോ?
ഈയിടയ്ക്ക് ഒരിടത്ത് കേട്ടത് ഞാൻ ഉദാഹരണത്തിനായി പറയാം : “സ്വാമി വിവേകാനന്ദൻ യുണൈറ്റഡ് നേഷൻസിൽ പ്രസംഗിക്കാൻ പോയപ്പോൾ കേരളം ഒരു ഭ്രാന്താലയം എന്നു വിളിച്ചു!“ ഇതൊക്കെ കേട്ടിരിക്കുന്നവരുടെ കാര്യമൊന്ന് ഓർത്ത് നോക്ക്!

11:29 PM  
Blogger -സു‍-|Sunil said...

"ആണ്ടി.."prayOgam assal, chEthana.
pravaasikaLuTe oru apakarshathaabOdham aviTe kaaNunnillE? ellaam namukku sahikkaam. -S-

11:50 PM  
Blogger .::Anil അനില്‍::. said...

ഞാനറിയുന്ന ഒരാൾ നാട്ടിൽ പോകുമ്പോൾ ടൈ കെട്ടിയാണു പോയിരുന്നത്. എന്തിനാണെന്നു ചോദിക്കണമെന്നാഗ്രഹിച്ചിരുന്നെങ്കിലും അതിനു തുനിഞ്ഞില്ല. ഓരോരുത്തരുടെ ഇഷ്ടം.
എങ്കിലും കൊടും വേനലിൽ കോട്ടും സൂട്ടുമായി രണ്ട് ഉഷ്ണമേഖലാ രാജ്യങ്ങൾക്കിടയിലെ യാത്ര എന്തുമാത്രം സുഖകരമാവുമെന്ന് ഒന്നു സങ്കൽ‌പ്പിക്കാം.
മമ്മൂട്ടി എന്തിനാ എപ്പോഴും ഇങ്ങനെ കൂളിംഗ് ഗ്ലാസും വച്ചു നടക്കുന്നതെന്ന് മനോരമ ചോദിപ്പിച്ചു. അതൊക്കെ ഇപ്പോഴുള്ള മമ്മൂട്ടി ആവുന്നതിനും മുമ്പുള്ള ‘ആളുടെ’ മനസ്സിലെ ആഗ്രഹങ്ങളാണത്രേ.
അതുപോലെ പ്രവാസി മുമ്പ് കണ്ട സ്വപ്നങ്ങൾ സ്ഥാനത്തും അസ്ഥാനത്തും വച്ചു കാച്ചുന്നതാണ്.

12:49 AM  
Blogger ദേവന്‍ said...

റ്റീവില്‍ മാത്രം ഈ പേക്കൂത്തു കണ്ടവര്‍ ഭാഗ്ഗ്യവാന്മാര്‍.. പുതു ഗള്‍ഫനായിരുന്ന ഞാന്‍ അറിയാതെ പൊന്നോണം 2000 എന്ന ആഭാസത്തില്‍ കുടുങ്ങി..

50000 വാട്ട്‌ സൌണ്ടും 75000 വാട്ട്‌ ലൈറ്റും
ഘടിപ്പിച്ചോരു കളിയരങ്ങ്‌ .സോപ്പ്‌ ചീപ്പ്‌ കണ്ണാടി വില്‍പ്പനക്കരുടെയും പാല്‍ കചവടക്കാരുടെയും വാടകക്ക്‌ കാര്‍ ഓടിക്കന്‍ കൊടുക്കുന്നവന്റെയും മുതല്‍ ഇന്റെലിന്റെയും മെര്‍സിഡസിന്റേയും വരെ പരസ്യം കൊണ്ടു തോരണം. ഇടയില്‍പെട്ടുപോയ ഞാന്‍ കണ്ട കസേര പൃഷ്ഠസ്തമാക്കി.
പെട്ടെന്ന് അകവാള്‍ വെട്ടിപ്പോകുന്ന ഒച്ചയില്‍ ഒരു സിംഹ ഗര്‍ജ്ജനം
"ലേഡീസ്‌ ആന്‍ഡ്‌ ജെന്റ്ലെമെന്‍ ഗിവ്‌ എ ബിഗ്‌ ഹാന്‍ഡ്‌ റ്റു ഔര്‍ തിര്‍വ്വവതിറ റ്റീം"

തിരുവാതിരക്കു കളിക്കാര്‍ മത്രമല്ല കൈ കൊട്ടേണ്ടതെന്ന തിരിചറിവില്‍ ഞാന്‍ റ്റക്സഡോ നിറഞ്ഞു തുളുംബുന്ന കളേബരങ്ങള്‍ക്കൊപ്പം കൈകൊട്ടി.

അതാ വരുന്നു റ്റീം. പണ്ടു കണ്ട ഭാരത്‌ സര്‍ക്കസ്സിലെ കുതിരകലുടെ മാര്‍ച്ച്‌ പാസ്റ്റ്‌ പോലെ. സിന്ധുരേന്ദ്രഗമനകള്‍ ആഗമിക്കവേ മിക്കവരും വി ഐ പി തറക്ലാസ്സുവരെയുള്ള ടിക്കറ്റ്‌ എടുത്ത്‌ ആസ്ത്രേലിയ്റ്റയിലെ മുന്തിയ വാറ്റുകാരന്റേ പേരടിച്ച കുമ്പീളില്‍ ചാരായവുമേന്തി മണിക്കൂറുകല്‍ കാത്തിരുന്ന നരകേസരികളുടെ ഭാര്യമാരെന്നു ഞാന്‍ തിരിച്ചറിഞ്ഞത്‌ നീളത്തിന്റെയും തടിയുടെയും ഏറ്റക്കുറച്ചില്‍ ഒന്നുകൊണ്ട്‌ മാത്രമാണ്‌. പാന്‍ കേക്ക്‌ മേക്കപ്പ്‌ ഇട്ടു ഫ്ലഡ്‌ ലൈറ്റിലേക്കു കയറി വരുന്ന എല്ലാവര്‍ക്കും ഒരേ നിറം,
ഭാവം, മുഖം, ഇതിന്റെ പേരോ സോഷ്യലിസം ...

കലികാലരതിക്കു കോന്തിത്തോഴിമാര്‍.. ഭഗവാനെ പൊറുക്കണേ, ആഫ്രിക്കന്‍ മസായി വര്‍ഗ്ഗക്കരികളുടെയത്ര വണ്ണം.. മരുഭൂമിയില്ലെ താമസത്തിനു മാച്ച്‌ ചെയ്യാന്‍ ശരീരമാസകലം മടക്കുകള്‍ മണല്‍ത്തിരകള്‍ പോലെ. കെന്റക്കി ചിക്കന്റെ മിനുസ്സമുള്ള ചര്‍മ്മം. ഒക്കെ നിറഗര്‍ഭിണികളാണൊ എന്ന സംശയം ഗള്‍ഫിണി മലയാളികളേ കണ്ടിട്ടില്ലാത്തവര്‍ സംശയിച്ചുപോകും, ഒടുക്കത്തെ കുടവയര്‍ കണ്ടാല്‍.
പാട്ടുകാരില്ല ഭാഗ്യം.. പക്ഷേ ടേപ്പ്‌ കേട്ടപ്പോല്‍ നല്ല പരിചയം.. ഇനി സിനിമാ പിന്നണിഗായകര്‍ വല്ലതും പാട്ടും കളിയും അടങ്കല്‍ പിടിച്ചതാണോ
ആവൊ..

ഹിസ്‌ ഷൂസ്‌ ഷോണ്‍ ബ്രൈറ്റ്‌ ഇന്‍ ഷാര്‍പ്‌ കൊണ്ട്രാസ്റ്റ്‌ വിത്ത്‌ ഹിസ്‌ പെഴ്സൊനലിറ്റി എന്നു വോടൌസ്‌ പറഞ്ഞ മാതിരി സെറ്റുമുണ്ടിന്റെ കസവുകല്‍ സ്പോട്ട്‌ ലൈറ്റില്‍ മിന്നല്‍ പോലെ തിളങ്ങി, വൈരൂപ്യങ്ങള്‍ കുറെയൊക്കെ ആ ശോഭക്കു മറക്കാനും ആയി. ഒരു പടുകൂട്ടന്‍ നിലവിളക്കിരിപ്പുണ്ടു നടുക്കു പക്ഷെ പ്രകാശ പ്രളയതില്‍ അതു കതീട്ടാനൊ അണഞ്ഞാണോ
ഇരിപ്പെന്നു മനസ്സിലായില്ല.

തുദങ്ങി കൈയ്യാങ്കളി. ഒരെണ്ണം തിരിയുമ്പോള്‍ മറ്റൊന്നു മറിയും ഒന്നു കൊച്ചിക്ക രണ്ടാമത്റ്റതു കൊയിലാണ്ടിക്കു മൂന്നാമത്തവള്‍ കോതമനലത്തിനും ഒരു മനിക്കൂര്‍ റ്റ്രിലാണു ജീവിതതില്‍ നൃത്തവുമായി ഉള്ള ബന്ധമെന്നു തോന്നിപ്പോയി. ഇതിലിപ്പോ എന്ത കൈകൊട്ടി കളി ഇങ്ങനെയേ പാടുല്ലു
എന്നു ഭരത മുനി എഴുത്യ്‌ വചിടുണ്ടൊ എന്നു ചോദിച്ചാല്‍ ഉത്തരമില്ലെനിക്ക്‌ . എന്നാലും അസ്സേഷം ലാസ്യമില്ലതെ നൃത്തമാണോ കരാട്ടേയാണൊ എന്നു തിരിചറിയാമ്മേലാതെ.. അതു പോട്ടെ, ഇടുപ്പനങ്ങണ്ടേ കുറഞ്ഞപക്ഷം? ചിലര്‍ക്കു അത്യാവശ്യം ബി പി ഉടൊന്നു സംശയം ആയാസം കണ്ടിട്ട്‌.. ചെരുപ്പുകള്‍ ഹാളിന്റെ തടി പാകിയ തറയിലടിച്ചിട്ട്‌ ടാപ്‌ ഡാന്‍സ്‌ പോലെ ശബ്ദം, അതാണെങ്കില്‍ താളവുമില്ലാതെ ആശാരിയുടെ ആല പോലെ..

ഒരു പുകവലിക്കാനെന്ന വ്യാജേന തലയൂരാന്‍ തുടങ്ങിയപ്പോള്‍ ബാഡ്‌ജര്‍ ഒരെണ്ണം വന്നിട്ട്‌ ഹാളില്‍ തന്നെ അതു ചെയാവുന്നഠേയുള്ളെന്ന് ധരിപ്പിച്ചു. എനിക്കൊന്നു മൂത്രം കൂടെ ഒഴിക്കണമെന്നു പറഞ്ഞു പുറത്തു ചാടി.. ഇപ്പൊ തിരുവാതിര എന്നു കേട്ടാല്‍ അറപ്പാണ്‌ ഫ്രീസര്‍ കണ്ടൈനര്‍ തുറക്കുമ്പ്പോള്‍ പടുകൂറ്റന്‍ ഇറച്ചിക്കഷണങ്ങള്‍ കിടന്നാടുന്നതു കണ്ടുണ്ടായ അറപ്പുപോലെ..

11:44 PM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

അതിൽ കുറ്റം പറഞ്ഞിട്ടൂ കാര്യമില്ല ചേതനാ..
"മലയാലം" കുരച്ചു കുരച്ചു അരിയാം എന്നു പറയുന്നതാ ഇപ്പൊ ഫാഷൻ..!
പൊങ്ങച്ചമാണ്‌ രാജാവ്‌
പൊക്കിയടിക്കുന്നവൻ ജേതാവ്‌..!

9:36 PM  
Blogger കുഞ്ഞന്ന said...

ഇത്തരം ചെയ്തികളും ചെയ്യിക്കലുകളും പ്രവാസികള്‍ക്കിടയില്‍ മാത്രമല്ലല്ലോ ഈ കാലത്ത്‌ നടക്കുന്നത്‌. കേരളത്തിലെ അര ഡസനിലധികം വരുന്ന ചാനലുകള്‍ മല്‍സരിച്ച്‌ പരിപാടികള്‍ നടത്തുന്നത്‌ നാട്ടിലും സാധാരണം. കൊച്ചുപീച്ചികളും ആണ്‍പെണ്‍കൂട്ടങ്ങളുമെല്ലാം തവളച്ചാട്ടവും, ചാക്കിലോട്ടവും, അമ്യുസ്മെന്റ് പാര്‍ക്കിലെ വെള്ളത്തില്‍ നിരന്നുനിന്ന്‌ ചിരിക്കലും ഒക്കെ ആയി റ്റീവി താരങ്ങളായി മാറിക്കൊണ്ടിരിക്കുകയല്ലേ! മലയാളി മാത്രമെന്തിന്‌ 'മീഡിയ റെവലുഷനില്‍' നിന്നു മാറിനില്‍ക്കണം എന്നായിരിക്കും പൊതുചിന്ത. ഇംഗ്ലന്ടിലും അമേരിക്കയിലുമൊക്കെ മുഖ്യധാര ടെലിവിഷന്‍ തികച്ചും അരോചകങ്ങളായ "ബിഗ് ബ്രദര്‍" "ദ സിമ്പിള്‍ ലൈഫ്‌" തുടങ്ങിയ പരിപാടികളിലെത്തി നില്‍ക്കുന്നതു പോലെ, പതിയെ പതിയെ നമ്മുടെ നാട്ടിലെ ടെലിവിഷന്‍ രംഗവും ഈവഴിയേ "വളരുമായിരിക്കും" !!

2:55 AM  
Blogger rajesh said...

എന്തേ ഈ മലയാളീസ്‌ ഇങ്ങനേ ? എന്നു ചോദിച്ചു പോകുന്നു
http://strangemalayalikal.blogspot.com

5:57 PM  
Blogger അപ്പു said...

നന്നായി ഈ പോസ്റ്റ്. അതുപോലെ നാലാമത്തെ കമന്റും (ആരെഴുതിയതാണെന്ന് വായിക്കാ‍ന്‍ പറ്റുന്നില്ല. മലയാളിക്കു മാത്രം സ്വന്തമായ, ഈ ശീലങ്ങള്‍ മറ്റൊരുജനതയ്ക്കും ഉണ്ടാവില്ല. അതോടൊപ്പം നമ്മള്‍, മലയാളം ബ്ലോഗര്‍മാര്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. നമ്മുടെ മക്കള്‍, വരും തലമുറ, മലയാളത്തില്‍ ബ്ലോഗാനുള്ള ഭാഷാ പരിജ്‌‌ഞാനമോ, പരിചയമൊ നമ്മള്‍ ഇന്നവര്‍ക്ക് പറഞ്ഞുല്കൊടുക്കുന്നുണ്ടൊ എന്ന്.

6:52 PM  

Post a Comment

<< Home