ഔദ്യോഗികം
“ഇതെന്തു പണിയാ ഇവിടെ കാണിച്ചു വച്ചിരിക്കുന്നത്?“
“ഇങ്ങനെ അല്ലല്ലോ ഞാന്‍ തന്നോട് ചെയ്യാന്‍ പറഞ്ഞിരുന്നത്?“
“ആ ബ്രാഞ്ചിലുള്ള ആക്റ്റിവിറ്റീസ് തന്നെയാണിവിടെ എങ്കിലും അവിടെ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കി വേണം സിസ്റ്റം ഉണ്ടാക്കാന്‍ എന്നുള്ള ബോധം പോലും തനിക്കില്ലേ? ....
തന്നെയൊക്കെ ഇതേല്‍പ്പിക്കാന്‍ നിന്ന എന്നെ വേണം പറയാന്‍.”
പിന്നെയും എന്തൊക്കെയോ ബോസ് പറയുന്നുണ്ട്. ഇത് പുതുമയുള്ള ഒന്നല്ല എങ്കിലും കേട്ടുനില്‍ക്കുന്നത് പല വിധക്കാരായ സഹപ്രവര്‍ത്തകരും കൂടിയാണ്. അതുപോലും ശ്രദ്ധിക്കാതെയാണ് വിദ്വാന്‍ വച്ചു കാച്ചുന്നേ. ജോലിയ്ക്കെടുത്തു സഹായിച്ചു എന്നതിന്റെ നന്ദി കാണിക്കാനൊക്കെ എന്നും ശ്രദ്ധിച്ചിരുന്നു. അതയാള്‍ക്കും അറിയാം.എന്നാലും ഇത്ര പെട്ടെന്ന് കാലുമാറി ചവിട്ടുന്നതും അവഹേളിക്കുന്നതും സഹിക്കാന്‍ പറ്റുന്നില്ല.
ഒരു മുന്നറിയിപ്പുമില്ലാതെ പുതിയ ബ്രാഞ്ചുകള്‍ തുടങ്ങുക. പ്ലാനിങ് ആരെയും അറിയിക്കാതിരിക്കുക. അവസാന നിമിഷം അതു വേണം, ഇതുവേണം. നാളെവേണം, ഇന്നുതന്നെ വേണം എന്നൊക്കെ ആവശ്യപ്പെടുക.ഒക്കെ ഒരു ഹോബി പോലെ.
പഴയ ബ്രാഞ്ചിലെ പ്രശ്നങ്ങള്‍ അവിടെത്തന്നെ പരിഹരിക്കണമെന്നും അതിനു വേണ്ട ടൈം സ്ലോട്ട് അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ട് നാളുകളേറെയായി. “അതു ചെറിയ ബ്രാഞ്ചല്ലേ? പ്രശ്നങ്ങള്‍ ഡൈലി ബേസിസില്‍ പരിഹരിക്കുന്നുമുണ്ടല്ലോ. വലിയ പ്രോജക്റ്റ്സ് വരുമ്പോള്‍ മുന്‍കൂറായി അതെല്ലാം ശരിയാക്കാം നമുക്ക് “ഇങ്ങനെ ആശ്വസിച്ചിരുന്ന ആള്‍, മുകളില്‍ നിന്ന് നിര്‍ദ്ദേശം വന്നപാടെ അത് കണ്ണടച്ച അംഗീകരിച്ചിട്ടു വന്ന് പഴയത് പുതിയിടത്തും ഇമ്പ്ലിമെന്റാം എന്നു പറയുകയും, പ്രശ്നങ്ങള്‍ ക്രമേണ നോക്കാമെന്നു വാദിക്കുകയും ചെയ്തിട്ടിപ്പോള്‍...കണ്ണുനിറയുമെന്നു തോന്നിയ നിമിഷം... വെറുതേ തോന്നി, ഒരു റെസിഗ്നേഷന്‍ നോട്ടീസ് ഇന്നുതന്നെ കൊടുത്താലോന്ന്. അതിനും കഴിയാത്ത കടക്കെണിയാണല്ലോ സ്വയം വരുത്തി വച്ചിരിക്കുന്നതെന്നും മനസ് പറയുമ്പോള്‍ പിന്നെ മറ്റു മാര്‍ഗമില്ല.“സോറി സര്‍, സത്യത്തില്‍ തെറ്റ് എന്റേതാണ്. ഒരാഴ്ചക്കുള്ളില്‍ ഞാനിതിന്റെ പോരായ്മകള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് ചെയ്തോളാം”.ഇനിയുള്ള ദിവസങ്ങളില്‍ രാത്രി വൈകിയും ഇരിക്കേണ്ടിവരുമെന്നും റോള്‍ പ്രകാരം മെസ് ഉണ്ടാക്കാന്‍ കഴിയാതെവരുമ്പോള്‍ റൂംമേറ്റ്സ് ഇതിലും വലിയ ബോംബാവുമല്ലോ പൊട്ടിക്കുക എന്നും ആലോചിച്ചിട്ട് ആയി അടുത്ത ഘട്ടം വേവലാതി...

Labels: കുറിപ്പ്