എന്റെ ചേതന

Name:
Location: Keralam, India

Thursday, May 26, 2005

യോഗാസനവും ആത്മീയതയും

പരസ്യത്തിനായി പ്രതിപക്ഷനേതാവിന്റെയും മറ്റുചിലരുടെയും വാക്കുകള്‍ ഉദ്ധരിക്കുകവഴി വിവാദമായ ഗ്രന്ഥത്തിന്റെ കര്‍ത്താവായ ശ്രീ.ചിദംബരന്റെ തന്നെ വാക്കുകള്‍: യോഗ ഒരു ജീവിതരീതി എന്ന പുസ്തകത്തില്‌ നിന്ന്‍.

(1) യോഗാസനം മതപരമല്ല. നനാജാതിമതസ്തര്‍ക്കും നിരീശ്വരവാദികള്‍ക്കും ഇത്‌ ആചരിക്കാം.

(2) യോഗാസനം ഒരു ശാസ്ത്രമാണ്‌. കൂടുവിട്ടുകൂടുമാറാനും ഉടലോടെ സ്വര്‍ഗ്ഗത്തുപോകാനും ഉപകരിക്കുന്ന മാന്ത്രിക വിദ്യയല്ല.

(3) ഋഷികള്‍ക്കും ബ്രഹ്മചാരികള്‍ക്കും മാത്രം വിധിക്കപ്പെട്ട വിദ്യയല്ലിത്‌. സാധാരണക്കാര്‍ക്ക്‌ അനുദിന ജീവിതത്തില്‍ അനായാസം പരിശീലിക്കാവുന്ന വ്യായാമ മുറയാണ്‌ യോഗാസനം.

(4) സ്ത്രീ-പുരുഷ ഭേദം കൂടാതെ ഏതു പ്രായത്തിലുള്ളവര്‍ക്കും ആസനങ്ങള്‍ അനുഷ്ഠിക്കാം. സ്ത്രീകളുടെ പ്രത്യേകമായ ചില അസുഖങ്ങള്‍ പരിഹരിക്കാന്‍ ചില ആസനങ്ങള്‍ വളരെ സഹായകമാണ്‌.

(5) ആസനങ്ങളുടെ പഠനവും പ്രയോഗവും ഒട്ടും ആയാസകരമല്ല. ഹൃദ്രോഗിക്കു പോലും ആചരിക്കാവുന്നത്ര ലളിതമാണ്‌ യോഗാസനത്തിന്റെ ഘടന.

(6) ആസനങ്ങള്‍ അഭ്യസിക്കുന്നതിന്‌ ഒരു ഗുരുവിന്റെ നേരിട്ടുള്ള ശിക്ഷണം ആവശ്യമില്ല. ഒരു നല്ല ഗ്രന്ഥത്തിന്റെ സഹായതോടുകൂടി സാമാന്യ ബുദ്ധിയുള്ളവര്‍ക്ക്‌ ഗ്രഹിക്കാവുന്നവയും പ്രയോഗിക്കാവുന്നവയുമാണ്‌ ആസനങ്ങള്‍.

(7) പ്രയോഗത്തില്‍ പിഴവുകള്‍ വന്നാലും അതുമൂലം യാതൊരു ദൂഷ്യഫലവും (റീയാക്ഷന്‍) ഉണ്ടാവുന്നതല്ല.

(8) ആസനങ്ങള്‍ രോഗം വരാതിരിക്കുന്നതിനുള്ള മുന്‍കരുതലാണ്‌; അതോടൊപ്പം വന്ന രോഗങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചികിത്സാ രീതിയും കൂടിയാണ്‌. രോഗപ്രതിരോധത്തിനും രോഗചികിത്സയ്ക്കും യോഗാസനത്തിന്‌ കഴിവുണ്ട്‌. വിശേഷിച്ചും, ആന്തരികാവയവങ്ങളുടെ വൈകല്യം കൊണ്ടുണ്ടാകുന്ന രോഗങ്ങളെ ചികിത്സിക്കാന്‍ ഏേറ്റവും ഉത്തമമായ ഔഷധമാണ്‌ യോഗാസനം.