എന്റെ ചേതന

Name:
Location: Keralam, India

Monday, August 08, 2005

പകൽ പൂവേ പൊഴിയാതേ

പകൽ പൂവേ പൊഴിയാതേ
ഇരുൾ കാട്ടിൽ ഇഴയാതേ
കണ്ണീർ മഴ തോർന്നു
കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം

കലഹങ്ങൾ മായ്ക്കും കലയാകും സ്നേഹം
സ്നേഹ ഗീതാഞ്ജലി ഗീതം ജീവിതം

സ്വപ്നങ്ങൾ കോർത്തിന്നു ചൂടാം
സങ്കൽപ്പ സോപന മഞ്ജീരവുമണിയാം ആടാം ആടാം
നേദിച്ചും പൂജിച്ചും നേടാം
സ്വാദുള്ളോരോർമ്മ തൻ മധുര്യവും അറിയാം പാടാം പാടാം
പൊന്നൂ വിതുമ്പാതേ പുണരേണം പുതുമകളെ നീ
മേളം കരളോളം കുളിർ താളം ചേർന്നു
നിനക്കെന്നേ നേർന്നൂ അനുരാഗാഞ്ജലി രാഗം മോഹനം

സ്വർഗങ്ങൾ ഒന്നൊന്നായ് നേടി
സ്വന്തത്തിൻ സൌന്ദര്യ തീരത്തിനുമകലെ ആയോ ആയോ?
മോഹങ്ങൾ മോഹിച്ചതാകെ
മന്ദസ്മിതത്തിന്റെചന്തം വെടിഞ്ഞങ്ങു പോയോ പോയോ?
ഉള്ളം തുളുമ്പാതെ തുണരേണം വിധി ഗതിയിൽ നീ
ചിന്നും മനസ്സിന്നും ഉഷസിന്നും മേലേ
ചിത തീർക്കും സന്ധ്യേഅശ്രു പുഷ്പാഞ്ജലി ഏകൂ മൂകമായ്‌