എന്റെ ചേതന

Name:
Location: Keralam, India

Thursday, September 24, 2009

വാര്‍ത്തകളും വാദങ്ങളും

ഇന്നത്തെ വാര്‍ത്ത : ചന്ദ്രനില്‍ വെള്ളമുണ്ട്.
നാളത്തെ വിവാദം : കാവിമുണ്ട് ഇല്ലാത്തതില്‍ പ്രതിഷേധമുണ്ട്.
അടുത്ത വാദം : ഇതൊക്കെ ഞങ്ങളെ പൊത്തകത്തില്‍ ഒണ്ടല്ലോ.

Sunday, November 04, 2007

ഹൈ ടെക് വിധികള്‍

ചുരിദാര്‍ ധരിച്ചുള്ള ക്ഷേത്രപ്രവേശനം ദേവന്റെ അപ്രീതിയ്ക്ക് കാരണമായെന്ന് ഗുരുവായൂരില്‍ 'തെളിഞ്ഞു'.

ചാനല്‍ പരിപാടികളില്‍ കാണുന്നമട്ട് മൂന്നിലൊരു ഓപ്ഷന്‍ ദേവന്‍ തന്നെ ക്ലിക് ചെയ്യുകയായിരുന്നെന്ന്ശബരിമല ദേവസ്വം പ്രസിഡന്റ് അറിയിക്കുമായിരിക്കും.

Labels:

ഇപ്പോള്‍ കേട്ട വാര്‍ത്ത

കെ.കരുണാകരന്റെ കോണ്‍ഗ്രസിലേയ്ക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് ഐ ഐ സി സി ജനറല്‍ സെക്രട്ടറി 'മൊഹ്‍സിന്‍' കിദ്വായ് പറഞ്ഞു.
കെ കരുണാകരനുമായി ചര്‍ച്ച നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും 'അദ്ദേഹം' പറഞ്ഞു.
വാര്‍ത്തകള്‍ ഇതോടെ കഴിഞ്ഞു.

Labels: , , , ,

Monday, December 12, 2005

ഔദ്യോഗികം

“ഇതെന്തു പണിയാ ഇവിടെ കാണിച്ചു വച്ചിരിക്കുന്നത്?“
“ഇങ്ങനെ അല്ലല്ലോ ഞാന്‍ തന്നോട് ചെയ്യാന്‍ പറഞ്ഞിരുന്നത്?“
“ആ ബ്രാഞ്ചിലുള്ള ആക്റ്റിവിറ്റീസ് തന്നെയാണിവിടെ എങ്കിലും അവിടെ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കി വേണം സിസ്റ്റം ഉണ്ടാക്കാന്‍ എന്നുള്ള ബോധം പോലും തനിക്കില്ലേ? ....
തന്നെയൊക്കെ ഇതേല്‍പ്പിക്കാന്‍ നിന്ന എന്നെ വേണം പറയാന്‍.”
പിന്നെയും എന്തൊക്കെയോ ബോസ് പറയുന്നുണ്ട്. ഇത് പുതുമയുള്ള ഒന്നല്ല എങ്കിലും കേട്ടുനില്‍ക്കുന്നത് പല വിധക്കാരായ സഹപ്രവര്‍ത്തകരും കൂടിയാണ്. അതുപോലും ശ്രദ്ധിക്കാതെയാണ് വിദ്വാന്‍ വച്ചു കാച്ചുന്നേ. ജോലിയ്ക്കെടുത്തു സഹായിച്ചു എന്നതിന്റെ നന്ദി കാണിക്കാനൊക്കെ എന്നും ശ്രദ്ധിച്ചിരുന്നു. അതയാള്‍ക്കും അറിയാം.എന്നാലും ഇത്ര പെട്ടെന്ന് കാലുമാറി ചവിട്ടുന്നതും അവഹേളിക്കുന്നതും സഹിക്കാന്‍ പറ്റുന്നില്ല.
ഒരു മുന്നറിയിപ്പുമില്ലാതെ പുതിയ ബ്രാഞ്ചുകള്‍ തുടങ്ങുക. പ്ലാനിങ് ആരെയും അറിയിക്കാതിരിക്കുക. അവസാന നിമിഷം അതു വേണം, ഇതുവേണം. നാളെവേണം, ഇന്നുതന്നെ വേണം എന്നൊക്കെ ആവശ്യപ്പെടുക.ഒക്കെ ഒരു ഹോബി പോലെ.
പഴയ ബ്രാഞ്ചിലെ പ്രശ്നങ്ങള്‍ അവിടെത്തന്നെ പരിഹരിക്കണമെന്നും അതിനു വേണ്ട ടൈം സ്ലോട്ട് അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ട് നാളുകളേറെയായി. “അതു ചെറിയ ബ്രാഞ്ചല്ലേ? പ്രശ്നങ്ങള്‍ ഡൈലി ബേസിസില്‍ പരിഹരിക്കുന്നുമുണ്ടല്ലോ. വലിയ പ്രോജക്റ്റ്സ് വരുമ്പോള്‍ മുന്‍‌കൂറായി അതെല്ലാം ശരിയാക്കാം നമുക്ക് “ഇങ്ങനെ ആശ്വസിച്ചിരുന്ന ആള്‍, മുകളില്‍ നിന്ന് നിര്‍ദ്ദേശം വന്നപാടെ അത് കണ്ണടച്ച അംഗീകരിച്ചിട്ടു വന്ന് പഴയത് പുതിയിടത്തും ഇമ്പ്ലിമെന്റാം എന്നു പറയുകയും, പ്രശ്നങ്ങള്‍ ക്രമേണ നോക്കാമെന്നു വാദിക്കുകയും ചെയ്തിട്ടിപ്പോള്‍...കണ്ണുനിറയുമെന്നു തോന്നിയ നിമിഷം... വെറുതേ തോന്നി, ഒരു റെസിഗ്നേഷന്‍ നോട്ടീസ് ഇന്നുതന്നെ കൊടുത്താലോന്ന്. അതിനും കഴിയാത്ത കടക്കെണിയാണല്ലോ സ്വയം വരുത്തി വച്ചിരിക്കുന്നതെന്നും മനസ് പറയുമ്പോള്‍ പിന്നെ മറ്റു മാര്‍ഗമില്ല.“സോറി സര്‍, സത്യത്തില്‍ തെറ്റ് എന്റേതാണ്. ഒരാഴ്ചക്കുള്ളില്‍ ഞാനിതിന്റെ പോരായ്മകള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് ചെയ്തോളാം”.ഇനിയുള്ള ദിവസങ്ങളില്‍ രാത്രി വൈകിയും ഇരിക്കേണ്ടിവരുമെന്നും റോള്‍ പ്രകാരം മെസ് ഉണ്ടാക്കാന്‍ കഴിയാതെവരുമ്പോള്‍ റൂം‌മേറ്റ്സ് ഇതിലും വലിയ ബോംബാവുമല്ലോ പൊട്ടിക്കുക എന്നും ആലോചിച്ചിട്ട് ആയി അടുത്ത ഘട്ടം വേവലാതി...

Labels:

Monday, October 10, 2005

നമ്മളെന്താ ഇങ്ങനെ?

ഇത്തവണ ഓണം കഴിഞ്ഞ് ടീവിക്കാർ പ്രവാസികളുടെ ഓണാഘോഷങ്ങൾ സീരിയലാക്കിയ സമയം. ഒരു വിദേശരാജ്യത്തെ ഒരു സംഘടന ഓണസദ്യ ഒരു പ്രത്യേകരീതിയിൽ നടത്തുന്നു.
ഓരോ വിഭവവങ്ങളും ഒരു നിരയായി പാത്രങ്ങളിൽ വച്ചിരിക്കുന്നു. പാത്രക്കൂട്ടങ്ങൾക്കു പിന്നിൽ അവയുടെ ഓരോന്നിന്റെയും നിർമാതാക്കൾ ചമഞ്ഞു നിൽക്കുന്നു.
ഇത് ബുഫേ ആണോ? ആർക്കറിയാം!
നമ്മുടെ അവതാരകക്കുട്ടി ഓരോ ആണ്ടിമാരെയും ചേച്ചിമാരെയും മൈക്കുകൊണ്ടു പ്രഹരിച്ചു നീങ്ങുന്നു ഒപ്പം ക്യാമറയും ചോദ്യശരങ്ങളും...
“ഓണ്ടി എൻ‌റ്റൊക്കെയാ ഇണ്ടാക്കീണ്ട് വന്നേക്കണേ?”
“ഓ ഗ്രൈറ്റ്, ടോരൺ, അവ്യൾ...” അങ്ങനെയങ്ങനെ ഇന്റർവ്യൂ നിരയുടെ അറ്റത്തെത്തി അവിടെ ആന്റിയല്ല, നല്ല ഒത്ത ഒരങ്കിളാണ്.
“അങ്കിളും എന്റൊക്കെയോ കൊണ്ടൂന്ന്ണ്ടല്ലോ..”
“ഞാൻ ചോറാ കൊണ്ടുവന്നത് മോളേ, അല്ല മോൾ എന്നെ അറിയും അല്ലേ?”
“അതേല്ലോ നമ്മൾ ഇങ്ങനെ പരിചയപ്പെട്വല്ലേ അങ്കിളേ”
അങ്കിളൊന്നു വാടി. കരിഞ്ഞില്ല.
“ഞാനാണ് .......... സുന്ദരി എന്ന സിനിമയുടെ പ്രൊഡ്യൂസർ”
എന്നു പറഞ്ഞ് അങ്കിൾ തിരിഞ്ഞതും അവതാരക അപ്രത്യക്ഷ.

ആ സിനിമയുടെ പേര് ആരെങ്കിലും ഇതുവരെ കേട്ടിട്ടുണ്ടോ, അത് റിലീസായോ എന്നൊന്നും അറിയില്ല.
എങ്കിലും ചിന്തിച്ചുപോയി, എന്താ പ്രവാസികളിൽ ചിലരെങ്കിലും ഇങ്ങനെ?
‘നാരങ്ങാ’വെളിച്ചത്തിൽ വരാനും അവിടെ വിഡ്ഡിത്തം കലർന്ന പൊങ്ങച്ചം വിളമ്പാനും മുന്നിലാണു നമ്മൾ. ഒരു വിധം ഉള്ള സെറ്റപ്പൊക്കെ ആയാൽ ഒരു മുക്രിക്കോട്ടു വാങ്ങാനും പിന്നെ ബുജി താടി വയ്ക്കാനും ഒരു തത്രപ്പാടാണ്. പിന്നെ ഏതെങ്കിലും ചാനലിന്റെ ഏതെങ്കിലും അപ്രസക്തമായ ഒരു പരിപാടിയിൽ ഒന്നു മുഖം കാണിക്കണം, പറ്റിയാൽ നഖശിഖാ‍ന്തം.
പിന്നെയും പറ്റിയാൽ ഒരു ബു.ജി. സ്റ്റൈലിലെ സ്പീച്ച്. എന്തെങ്കിലും അർത്ഥമുള്ളതാണോ ഇല്ലയോ എന്നു നോട്ടമില്ല.
ഇതൊക്കെ ചമ്മൽ മിക്സഡ് സെൽഫ് കോൺഷിയസ്‌നെസ് ചേർത്ത പ്രകടനമായേ കാണുന്നവർക്കു തോന്നൂ.
ഗൾഫുകാരുടെ ഒരു ചർച്ചാപരിപാടി ഒന്നു കണ്ടുനോക്കൂ. നല്ല രസമാണ്. അതു നടത്തിക്കൊണ്ടു പോകുന്നയാളെപ്പറ്റി ഒരു മതിപ്പൊക്കെയുണ്ടായിരുന്നു, പണ്ട് ഈ പരിപാടി തുടങ്ങുന്നതിനുമുമ്പ്.
====================================================
കുറിപ്പ്:ഈ പോസ്റ്റ് ഗൾഫ് മലയാളികളെ അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ഇപ്പോൾ ഇത്തരക്കാർ എങ്ങനെയാണ് നമ്മെ അവഹേളിക്കുന്നതെന്നു കാണിക്കാൻ മാത്രം.

Labels: , ,

Friday, September 30, 2005

പ്രവാസം - വളയമില്ലാതെ

ബീച്ചിൽ തെരക്ക് കുറവ്.
നേരിയ കാറ്റുണ്ട്.
പക്ഷേ അത് കടലിന്റെ ഭാഗത്തേയ്ക്കാണ്.
മറിച്ചായിരുന്നെങ്കിൽ ഇവിടെ ഇങ്ങനെ ഏറെക്കുറെ വിജനമായി കിടക്കില്ല.
പന്തുകളും ഫ്ലൈയിങ് സോസറുകളുമൊക്കെയുമായി കുട്ടികൾ നിറയേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

ഇനിയും എത്രമാസം ഈ ചൂടനുഭവിക്കണം… അടുത്ത വേനൽക്കാലത്തിനുമുമ്പ് ലൈസൻസ് കിട്ടാൻ ഭാഗ്യമുണ്ടാവുമോ…
എന്തു ജോലിയും ചെയ്യാമെന്നു പറഞ്ഞാലും “ഡ്രൈവിങ് ലൈസൻസ് ഉണ്ടോ?” എന്നാണ് ആരും ആദ്യമേ ചോദിക്കുക. അതൊട്ടു കിട്ടുന്നുമില്ല.
അടുത്ത ടെസ്റ്റ് വരെ ദിവസങ്ങൾ എങ്ങനെ പോകുമെന്നോർത്തിട്ട് വേവലാതി.
തീറ്റിപ്പോറ്റുന്ന ബന്ധുക്കൾ ഒന്നും അടുത്തില്ല എന്ന സമാധാനം.

മൂന്ന് റൌണ്ടബൌട്ടുകളും ഒത്തിരിയധികം നേർവഴികളും ഒരു കുരുക്കുപിടിച്ച പാർക്കിങ്ങും സാമാന്യം മിടുക്കോടെയും വിറയ്ക്കാതെയും ഒപ്പിച്ചതായിരുന്നു. ഒടുവിൽ ‘സ്റ്റോപ്പ്’ പറഞ്ഞു. പിന്നെ ‘റിവേഴ്സ്’.
നെഞ്ചിടിപ്പേറുമ്പോൾ കരുതി, ഇന്ന് ശാപമോക്ഷം ഉറപ്പ്. ആദ്യം ആരെ വിളിച്ചു പറയണം? ഇതിനടുത്ത് ഫോൺ ബൂത്ത് ഉണ്ടോ? കോയിൻ ഉണ്ടോ കയ്യിൽ?
അടുത്ത മാസം മുതൽ ഒരു ശമ്പളക്കാരനാവും എന്നോർത്തപ്പോൾ കുളിരുകോരി.
എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും ബംഗാ‍ളിത്തെരുവിലെ സാൻഡ്‌വിച്ച് കടയിൽ നിന്ന് ചിക്കൻ ഷവർമ വാങ്ങിത്തിന്നണം.
‘യള്ളാ’ പിൻസീറ്റിലിരുന്ന പോലീസുകാരനായിരുന്നു അലറിയത്.
അതുശരി, ഇതുവരെ ഗിയർ മാറ്റിയില്ല.
ഇങ്ങനെയുണ്ടോ ഒരു സ്വപ്നം കാണൽ. ഉള്ളിൽ ചിരിവന്നു.
പിന്നിലേയ്ക്കൊന്നു തിരിഞ്ഞു നോക്കി, ക്ലിയർ.
ക്ലച്ചു ചവിട്ടി, ഗിയർ പിന്നിലേയ്ക്കിട്ടു, വണ്ടി നീങ്ങിത്തുടങ്ങി.
ഉച്ചത്തിലെ ഒരു ഹോണടി കേട്ടുഞെട്ടി. ക്ലച്ചിലെയും ആക്സിലേറ്ററിലെയും കാലുകൾ ഒക്കെ തനിയേ ഉയർന്നുപോയി. പിന്നിലേയ്ക്കുതന്നെ നോക്കി. തൊട്ടു തൊട്ടില്ല എന്ന മട്ടിലുണ്ട് കൂറ്റനൊരു സ്കൂൾ ബസ്. എവിടുന്നു വന്നെത്തി ഇത്രവേഗം എന്നറിയില്ല.
ഏതായാലും തട്ടാഞ്ഞതു ഭാഗ്യം.
കാർഡ് കൈയിൽ വാങ്ങി നോക്കി. കൃത്യം ഒരുമാസത്തെ ഇടവേളയിട്ട് ഒരു തീയതി.
തന്നയാളുടെ മുഖത്തേയ്ക്കൊന്നു നോക്കി. ഒരു ഭാവവ്യതിയാനവുമില്ല.
എത്രയോ പേരെ ഇങ്ങനെ ഇറക്കി വിടുന്നു അവർ…

Tuesday, September 06, 2005

“അത്തം പത്തിനു പൊന്നോണം“

അമ്മേ നമുക്ക് പൂക്കളമിടാമോ, നാട്ടിലെപ്പോലെ?
ഏതെങ്കിലും പൂവ് വാങ്ങിവരാൻ അഛനോടു പറയമ്മേ.. പ്ലീസ്.
ഇത്തവണയെങ്കിലും ഊഞ്ഞാൽ കെട്ടിത്തരാമെന്നു പറഞ്ഞിട്ട് അതും ചെയ്തില്ല.
ഉം. ഊഞ്ഞാൽ അഛന്റെയും അമ്മയുടെയും കഴുത്തേൽ കെട്ടിയാ മതിയോ?ഒന്നു നിന്നു തിരിയാനിടമില്ല. അതിനിടെയാ ഊഞ്ഞാൽ.

നാട്ടിൽ പോയാൽ മതിയായിരുന്നു... അല്ലേ കുട്ടാ?

ഹും. പോയി നോക്ക്, അവിടെ അത്തപ്പൂക്കളം ചവിട്ടുപായപോലെ ഉണ്ടാക്കി വി
ൽക്കുന്നത്രേ.