എന്റെ ചേതന

Name:
Location: Keralam, India

Monday, October 10, 2005

നമ്മളെന്താ ഇങ്ങനെ?

ഇത്തവണ ഓണം കഴിഞ്ഞ് ടീവിക്കാർ പ്രവാസികളുടെ ഓണാഘോഷങ്ങൾ സീരിയലാക്കിയ സമയം. ഒരു വിദേശരാജ്യത്തെ ഒരു സംഘടന ഓണസദ്യ ഒരു പ്രത്യേകരീതിയിൽ നടത്തുന്നു.
ഓരോ വിഭവവങ്ങളും ഒരു നിരയായി പാത്രങ്ങളിൽ വച്ചിരിക്കുന്നു. പാത്രക്കൂട്ടങ്ങൾക്കു പിന്നിൽ അവയുടെ ഓരോന്നിന്റെയും നിർമാതാക്കൾ ചമഞ്ഞു നിൽക്കുന്നു.
ഇത് ബുഫേ ആണോ? ആർക്കറിയാം!
നമ്മുടെ അവതാരകക്കുട്ടി ഓരോ ആണ്ടിമാരെയും ചേച്ചിമാരെയും മൈക്കുകൊണ്ടു പ്രഹരിച്ചു നീങ്ങുന്നു ഒപ്പം ക്യാമറയും ചോദ്യശരങ്ങളും...
“ഓണ്ടി എൻ‌റ്റൊക്കെയാ ഇണ്ടാക്കീണ്ട് വന്നേക്കണേ?”
“ഓ ഗ്രൈറ്റ്, ടോരൺ, അവ്യൾ...” അങ്ങനെയങ്ങനെ ഇന്റർവ്യൂ നിരയുടെ അറ്റത്തെത്തി അവിടെ ആന്റിയല്ല, നല്ല ഒത്ത ഒരങ്കിളാണ്.
“അങ്കിളും എന്റൊക്കെയോ കൊണ്ടൂന്ന്ണ്ടല്ലോ..”
“ഞാൻ ചോറാ കൊണ്ടുവന്നത് മോളേ, അല്ല മോൾ എന്നെ അറിയും അല്ലേ?”
“അതേല്ലോ നമ്മൾ ഇങ്ങനെ പരിചയപ്പെട്വല്ലേ അങ്കിളേ”
അങ്കിളൊന്നു വാടി. കരിഞ്ഞില്ല.
“ഞാനാണ് .......... സുന്ദരി എന്ന സിനിമയുടെ പ്രൊഡ്യൂസർ”
എന്നു പറഞ്ഞ് അങ്കിൾ തിരിഞ്ഞതും അവതാരക അപ്രത്യക്ഷ.

ആ സിനിമയുടെ പേര് ആരെങ്കിലും ഇതുവരെ കേട്ടിട്ടുണ്ടോ, അത് റിലീസായോ എന്നൊന്നും അറിയില്ല.
എങ്കിലും ചിന്തിച്ചുപോയി, എന്താ പ്രവാസികളിൽ ചിലരെങ്കിലും ഇങ്ങനെ?
‘നാരങ്ങാ’വെളിച്ചത്തിൽ വരാനും അവിടെ വിഡ്ഡിത്തം കലർന്ന പൊങ്ങച്ചം വിളമ്പാനും മുന്നിലാണു നമ്മൾ. ഒരു വിധം ഉള്ള സെറ്റപ്പൊക്കെ ആയാൽ ഒരു മുക്രിക്കോട്ടു വാങ്ങാനും പിന്നെ ബുജി താടി വയ്ക്കാനും ഒരു തത്രപ്പാടാണ്. പിന്നെ ഏതെങ്കിലും ചാനലിന്റെ ഏതെങ്കിലും അപ്രസക്തമായ ഒരു പരിപാടിയിൽ ഒന്നു മുഖം കാണിക്കണം, പറ്റിയാൽ നഖശിഖാ‍ന്തം.
പിന്നെയും പറ്റിയാൽ ഒരു ബു.ജി. സ്റ്റൈലിലെ സ്പീച്ച്. എന്തെങ്കിലും അർത്ഥമുള്ളതാണോ ഇല്ലയോ എന്നു നോട്ടമില്ല.
ഇതൊക്കെ ചമ്മൽ മിക്സഡ് സെൽഫ് കോൺഷിയസ്‌നെസ് ചേർത്ത പ്രകടനമായേ കാണുന്നവർക്കു തോന്നൂ.
ഗൾഫുകാരുടെ ഒരു ചർച്ചാപരിപാടി ഒന്നു കണ്ടുനോക്കൂ. നല്ല രസമാണ്. അതു നടത്തിക്കൊണ്ടു പോകുന്നയാളെപ്പറ്റി ഒരു മതിപ്പൊക്കെയുണ്ടായിരുന്നു, പണ്ട് ഈ പരിപാടി തുടങ്ങുന്നതിനുമുമ്പ്.
====================================================
കുറിപ്പ്:ഈ പോസ്റ്റ് ഗൾഫ് മലയാളികളെ അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ഇപ്പോൾ ഇത്തരക്കാർ എങ്ങനെയാണ് നമ്മെ അവഹേളിക്കുന്നതെന്നു കാണിക്കാൻ മാത്രം.

Labels: , ,